ബംഗളുരു: സ്വന്തം കാര്യങ്ങൾക്ക് ആവശ്യമായ വരുമാനം നേടുകയും മാതാപിതാക്കളെ പോറ്റുകയും ചെയ്യുന്ന ഒരു സ്ത്രീയെ, ഭർത്താവിനെ സാമ്പത്തികമായി ആശ്രയിക്കുന്നവളായി കണക്കാക്കാൻ കഴിയില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. ഭാര്യക്ക് പ്രതിമാസം 20,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡോ. ......
ഡൽഹിയിൽ സ്കൂൾ ക്ലാസ് മുറിയിൽ ഒൻപതുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മയൂർ വിഹാർ ഫേസ് രണ്ടിലെ ലവ്ലി ഹെറിറ്റേജ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ബുധനാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ മരിച്ചത്.
ഗെയിംസ് പിരീഡ് കഴിഞ്ഞ് ക്ലാസിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീണത്. ......
ന്യൂഡൽഹി:സർക്കാർ സർവീസിൽ നിന്ന് വിരമിച്ചശേഷം പബ്ലിക് സർവീസ് കമ്മീഷൻ (PSC) ചെയർമാനോ അംഗമായോ നിയമിതരാകുന്നവരുടെ ശമ്പളത്തിൽനിന്ന് മുൻ സർവീസിലെ പെൻഷൻ തുക കുറയ്ക്കാൻ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങൾ സുപ്രീംകോടതി ശരിവച്ചു. ഇത്തരം നിയമനങ്ങളിൽ 'തുല്യ ജോലിക്ക് തുല്യ വേതനം' എന്ന തത്ത്വത്തിന്റെ ലംഘനം നടക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ എസ്.വി.എൻ. ......
മുംബൈ: ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭാഷണത്തിനിടെ മകൾ സുപ്രിയ സുളെയെക്കുറിച്ച് മോദി നടത്തിയ പരാമർശമാണ് ഇപ്പോൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
സുപ്രിയ സുളെ രാജ്യത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സജ്ജയാണെന്നും താനും അവർക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി ശരദ് പവാറിന്റെ അടുത്ത അനുയായിയായ വിഠൽ മണിയാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ......
ന്യൂഡൽഹി: മെഡിക്കൽ പി.ജി പ്രവേശന നടപടികളിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. നീറ്റ് പി.ജി, നീറ്റ് എസ്.എസ് പരീക്ഷകളിലെ നിലവിലെ പെർസെന്റൈൽ അടിസ്ഥാനത്തിലുള്ള യോഗ്യതാ രീതി ഒഴിവാക്കി റാങ്ക് അടിസ്ഥാനത്തിലുള്ള മെറിറ്റ് സംവിധാനം നടപ്പാക്കാനാണ് നീക്കം. ......
ബെംഗളൂരു: തൊഴിലുടമയുടെ 19 വയസ്സുള്ള മകളുമായി പ്രണയത്തിലായിരുന്ന മലയാളി യുവാവിനെ മർദിച്ചുകൊന്നതായി പരാതി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. ......
ബംഗളുരു: സഹപ്രവർത്തകരുടെ കൊലപാതകങ്ങളെ അപലപിച്ചും മതിയായ സുരക്ഷയും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് ശക്തമായ നിയമപരമായ സംരക്ഷണം ആവശ്യപ്പെട്ടും കർണാടക ഹൈക്കോടതിക്ക് പുറത്ത് ആയിരത്തിലധികം അഭിഭാഷകർ പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിന് അഭിഭാഷകർ വിധാന സൗധയിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലും വെസ്റ്റ് ഗേറ്റിന് സമീപം പോലീസ് അവരെ തടഞ്ഞു. ......
ന്യൂഡൽഹി: സർക്കാർ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ കൈകളിലെത്തിക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ആധാർ നമ്പർ അടിസ്ഥാനമാക്കിയുള്ള പണമിടപാടുകൾക്ക് പകരം ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐഡി നമ്പറും ഉപയോഗിച്ചുള്ള സംവിധാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രഞ്ജൻ സിങ് വ്യക്തമാക്കി.
പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച 'പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ 2026-27' പരിപാടിയിലാണ് മന്ത്രി പുതിയ നീക്കത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ......
ന്യൂഡൽഹി : പൊതുപ്രതിഷേധങ്ങൾക്കായി നിശ്ചയിച്ച വേദി ഒരു സംഘത്തിനും അനിശ്ചിതകാലത്തേക്ക് കൈവശം വയ്ക്കാൻ അവകാശമില്ലെന്ന് സുപ്രീംകോടതി. ഇത്തരം വേദികളിൽ സമരത്തിന് അനുമതി നൽകുമ്പോൾ സമയപരിധി നിശ്ചയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. ......
മുംബൈ: പൊതുനിരത്തുകളിൽ പടക്കം പൊട്ടിക്കരുതെന്ന് അഭ്യർഥിച്ച് നടി ദിയ മിർസ പങ്കെടുത്ത ബോധവത്കരണ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ ബോംബെ ഹൈക്കോടതി മുംബൈ മുനിസിപ്പൽ കോർപ്പറേഷനോട് (ബിഎംസി) നിർദേശിച്ചു. നടിയുടെ മതം ചൂണ്ടിക്കാട്ടി പ്രചാരണത്തിലെ പങ്കാളിത്തത്തെ എതിർത്ത രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങളെ വിമർശിച്ച കോടതി, ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണെന്നും ദീപാവലി ആഘോഷത്തിൽ എല്ലാവർക്കും പങ്കുചേരാമെന്നും ഓർമിപ്പിച്ചു.
ദീപാവലിക്ക് മുന്നോടിയായി പൊതുനിരത്തുകളിൽ പടക്കം പൊട്ടിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിഎംസിയുടെ അഭ്യർഥനപ്രകാരമാണ് ദിയ മിർസ വീഡിയോ തയ്യാറാക്കിയത്. ......